മലയാള വിഭാഗം അസോസിയേഷൻ
“സാഹിതി” എന്ന് പേരിട്ടിരിക്കുന്ന മലയാള വിഭാഗം അസോസിയേഷൻ, പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ മൂന്ന് ഔദ്യോഗിക ഭാരവാഹികളുള്ള പതിനാറു അംഗങ്ങൾ ഉൾപ്പെടുന്നതാണ്. പ്രസ്തുത അധ്യയന വർഷത്തേക്കുള്ള ഡിപ്പാർട്ട്‌മെന്റ് മാസികയുടെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കുക, അധ്യാപകവിദ്യാർത്ഥികൾ ക്കിടയിൽ വൈവിധ്യമാർന്ന കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കു മലയാള വിഭാഗം അസോസിയേഷൻ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എറണാകുളം സെന്റ്. ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ – അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബിന്ദു ജോസഫ് ആണ് മലയാള വിഭാഗം അസോസിയേഷന്റെ കൺവീനർ.
ലക്ഷ്യങ്ങൾ
മലയാള വിഭാഗം അസോസിയേഷൻ ഔദ്യോഗിക ഭാരവാഹികൾ
പ്രസിഡന്റ് – വിവ്യ. സി
സെക്രട്ടറി – അനീഷ ബേബി
ട്രഷറർ – മേഘ്ന പി. കെ
മലയാള വിഭാഗം അസോസിയേഷൻ അംഗങ്ങൾ
1. അഖില അലക്സ്
2. അലീന ജോബി
3. അനീഷ ബേബി
4. ആരതി. പി
5. ധന്യ. എം. ആർ
6. ഡോണ ജോസ്
7. ഫെർണാസ് വി. എസ്
8. ഗംഗ. സി
9. ജസീല തസ്നിം
10. ജീവമോൾ വാട്സൺ
11. ലിലിയ മരിയ ജീൻസ്
12. മേഘ്ന പി. കെ
13. ശ്രീലേഖ. പി. ആർ
14. വർഷ സജീവ്
15. വിവ്യ. സി
16. വൃന്ദ കെ. ആർ
സാഹിതി പ്രവർത്തനങ്ങൾ 2023-2024
1. ടാലന്റ്സ് ഡേ
4. മാഗസിൻ പ്രകാശനം
ടാലന്റ്സ് ഡേ
ഞങ്ങളുടെ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി മലയാള വിഭാഗം ടാലന്റ് ഡേ ആഘോഷം 2023 ഓഗസ്റ്റ് 23 ന് കോളേജ് ഓഡിറ്റോറിയത്തിൽ 11.30 മുതൽ 12.30 വരെ നടത്തി. പരിപാടിയുടെ ഇൻസ്ട്രക്ടർ ഡോ. ബിന്ദു ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ ഓഫ് സെന്റ്. ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ, എറണാകുളം. ടാലന്റ് ഡേ ആഘോഷം കാണികൾക്ക് വൈവിധ്യമാർന്ന പ്രതിഭകളുടെ വർണ്ണാഭമായ അനുഭവം നൽകി, അത് മികച്ച വിജയമായി മാറി, ഇത് വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുക മാത്രമല്ല, വിദ്യാർത്ഥികളിൽ അഭിമാനവും പ്രചോദനവും ഉളവാക്കുകയും ചെയ്തു. വ്യക്തിഗത കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സ്വയം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെയും പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ പരിപാടി. ഇംഗ്ലീഷ് ഓപ്ഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെറിൻ ജോസിന്റെ നന്ദി പ്രകാശനത്തോടെ 12.30ന് പരിപാടി അവസാനിച്ചു.
ചിങ്ങം 1 – കർഷക ദിനം
ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ, മലയാള വിഭാഗത്തിന്റെ നേത്യത്വത്തിൽ 2023 ഓഗസ്റ്റ് 17 ന് ചിങ്ങം 1 കർഷക ദിനം ആചരിച്ചു. കോളേജ് ഔഡിറ്റോറിയത്തിൽ വച്ച് രാവിലെ 09.00 മണിക്ക് പരിപാടി ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ആലീസ് ജോസഫ് വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് കർഷകദിനത്തോട് അനുബന്ധിച്ചുള്ള വീഡിയോ അവതരണം, ക്വിസ് മത്സരം, നാടൻപാട്ട് എന്നിവ സംഘടിപ്പിച്ചു ഈ പരിപാടി വിജ്ഞാനപ്രദവും കാർഷിക മേഖലയെക്കുറിച്ചുള്ള അവബോധം നൽകുന്നതു മായിരുന്നു. 10:30 മണിയോടുകൂടി പരിപാടി സമാപിച്ചു.
കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവി ആഘോഷങ്ങളുടെയും ഭരണഭാഷ വരാചരണത്തിന്റെയും ഭാഗമായി മലയാള വിഭാഗം 2023 നവംബർ 1 മുതൽ 5 വരെ വിവധ പരിപാടികൾ സംഘടിപ്പിച്ചു. നവംബർ 1 തിയതി രാവിലെ 9 മണിയോടെ മൾട്ടി പർപ്പസ് ഹോളിൽ വച്ച് നടത്തപ്പെട്ട അസ്സംമ്പളിയോടെ മലയാള ഭാഷ വാരാചരണ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ആദ്യദിനം മലയാളിമങ്ക മത്സരം നടത്തപ്പെട്ടു. ഓരോ ഓപ്ഷനിൽ നിന്നും ഒരാൾ വീതം പങ്കെടുത്തു. ഇതിൽ നാച്ചുറൽ സയൻസിലെ ആരതി ഒന്നാം സമ്മാനത്തിന് അർഹയായി. ഒപ്പം ഫിസിക്കൽ സയൻസിലെ അനിറ്റ ആന്റണി രണ്ടാസമ്മാനവും മാത്‍സ് ഓപ്ഷനിലെ സ്വിസ്ജോൺസൺ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വിദ്യാർത്ഥി പ്രതിനിധികളായ ജസീല, ദേവിക, സിസ്റ്റർ. നിവ്യ എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് മലയാളസാഹിതി പ്രസിഡന്റ് വിവ്യ.സി സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടി കോളേജ് അസോസിയേഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ അതിഥി ശ്രി. ഡിജോ ജോസ് ആന്റണി മലയാള വിഭാഗം തയ്യാറാക്കിയ “തെഭാഗ” എന്ന കയെഴുത്തു മാസിക പ്രകാശനം ചെയ്തു.
എഴുപത്താറാമത് കേരളപ്പിറവി ദിനാഘോഷത്തിന്റെയും മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി രണ്ടാം ദിവസം ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഡോണാ ജോസ് ആണ് ചോദ്യങ്ങൾ ചോദിച്ചത്. മലയാള ഭാഷ, സാഹിത്യം, കേരളം എന്നീ വിഷയങ്ങളെ ആസ്പദമാക്കി 20 ചോദ്യങ്ങളായിരുന്നു ചോദിച്ചത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സരമായിരുന്നു ഇത്. ഓരോ ചോദ്യങ്ങൾക്കും ഓരോ വിജയികളെ തിരഞ്ഞെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
കേരളപ്പിറവി ആഘോഷ വാരാചരണത്തിന്റെ ഭാഗമായി മൂന്നാം ദിവസം ആദ്യം തന്നെ ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ചിന്താവിഷയം ലിലിയ അവതരിപ്പിച്ചു. ശേഷം നവംബർ ഒന്നിന് അവതരിപ്പിച്ച ഹൈക്കു രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അവസാനമായി പസിൽ ഗെയിം നടത്തി. കേരളത്തിന്റെ ഓരോ ജില്ലകളും കഷ്ണങ്ങളായി മുറിച്ചെടുത്ത് ഒരുമിച്ച് യോജിപ്പിക്കുക എന്നതായിരുന്നു പസിലിൽ നൽകിയ ടാസ്ക്. പാസിലിൽ മികച്ച പങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത് . അധ്യാപകരായ സിസ്റ്റർ ബെറ്റിയും സിസ്റ്റർ സിജിയും സ്മിത മിസ്സും ആയിരുന്നു വിധികർത്താക്കൾ. ഓരോ ഓപ്ഷനിൽ നിന്നായി ആകെ അഞ്ച് ടീമുകൾ ആയിരുന്നു മത്സരിച്ചത്. മികച്ച രീതിയിൽ ആയിരുന്നു ഓരോ ഗ്രൂപ്പും പങ്കെടുത്തത്. ഫിസിക്കൽ സയൻസ് ഓപ്ഷനും മാക്സ് ഓപ്ഷനും വിജയികളായി. തുടർന്ന് അവർക്ക് സാഹിതി മലയാള വിഭാഗം അസോസിയേഷൻ പ്രസിഡന്റ് വിവ്യ സമ്മാനങ്ങൾ നൽകി.
കേരളപ്പിറവി ആഘോഷ വാരാചരണത്തിന്റെ ഭാഗമായി നാലാം ദിവസം ആദ്യം തന്നെ ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. കേരളത്തെ കുറിച്ചുള്ള മുഴുവൻ ചരിത്രവും ഉള്ളടങ്ങുന്ന വീഡിയോ പ്രദർശനം നടത്തുകയും വർഷ അതിനെ വിശദീകരിക്കുകയും ചെയ്തു
കേരളപ്പിറവി വാരാഘോഷത്തിന്റെ ഭാഗമായി അഞ്ചാം ദിവസം രാവിലെ 9 മണിയോടെ മൾട്ടിപർപ്പസ് ഹാളിൽ വച്ച് ഈശ്വര പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. ശേഷം ആഘോഷങ്ങളുടെ ഭാഗമായി ഭാഷാവൃക്ഷം പ്രദർശിപ്പിക്കപ്പെട്ടു. ഓരോ ഓപ്ഷനുകളിലെയും കുട്ടികൾ ഇല ആകൃതിയിൽ തയ്യാറാക്കി വെച്ചിരുന്ന പേപ്പറുകളിൽ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതാ ഭാഗമോ കഥാ ഭാഗമോ എഴുതി നൽകിയിരുന്നതിനെ ചേർത്തുവെച്ച് ആകർഷകമായ ഭാക്ഷ വൃക്ഷമായി എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചു.
സാഹിതി – പ്രവർത്തനങ്ങൾ 2022- 2023
Sl.no | പരിപാടികൾ | തീയതി |
2. | ചിങ്ങം 1 – കർഷക ദിനം | 17 ഓഗസ്റ്റ് 2023 |
3. | SUPW | 15 സെപ്റ്റംബർ |
4. | കേരളപ്പിറവി ദിനാഘോഷം | 01 നവംബർ 2023 |
5. | മാഗസിൻ പ്രകാശനം | 01 നവംബർ 2023 |
ഫോട്ടോസ്